വൈദ്യുത വാഹനങ്ങളില‍്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചു

വൈദ്യുത വാഹനങ്ങളില‍്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 28 ശതമാനത്തില്‍ നിന്നും 12 ശതമാനമായിട്ടാണ് കുറച്ചത്. ഇതോടെ വൈദ്യുത വാഹനങ്ങളുടെ വില കുറയും.

ബാറ്ററിയാണ് വൈദ്യുത വാഹനങ്ങളുടെ ഏറ്റവും ചിലവേറിയ ഘടകം. ബാറ്ററികള്‍ക്ക് വില കുറയുന്നതോടെ വൈദ്യുത കാറുകളുടെ ഉത്പാദന ചെലവും കുറയും. നിലവില്‍ ഈ ബാറ്ററികള്‍ അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

ബാറ്ററിക്ക് പുറമെ വൈദ്യുത വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.