Asianet News MalayalamAsianet News Malayalam

ഗുര്‍മീതിന്‍റെ വാഹനങ്ങളിലെ ഭ്രാന്തന്‍ നിര്‍മ്മിതികള്‍

Gurmeet Ram Rahim Singhs Weird and Wacky Car Garage
Author
First Published Aug 26, 2017, 5:50 PM IST

Gurmeet Ram Rahim Singhs Weird and Wacky Car Garage

സിര്‍സയില്‍ ഗാരേജിനൊപ്പം ഗുര്‍മീതിന് സ്വന്തമായി വര്‍ക് ഷോപ്പും മെക്കാനിക്കുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുര്‍മീതിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഈ മെക്കാനിക്കുകള്‍ വാഹനങ്ങള്‍ മോഡ‍ിഫൈ ചെയ്യും. അതായത് രാജ്യനിയമങ്ങള്‍ക്ക് സമാന്തരമായി നിയമങ്ങള്‍ നിര്‍മ്മിച്ച പോലെ, ഗുര്‍മീത് വാഹനങ്ങളും ഇവിടെ അനായാസേനെ നിര്‍മ്മിക്കുന്നുവെന്ന് ചുരുക്കം. ഗുര്‍മീതിന്‍റെ ഇത്തരം ചില ഭ്രാന്തന്‍ വാഹനങ്ങളെ പരിചയപ്പെടാം.

1. ദൈവത്തിന്‍റെ രഥമായ ബുഗാട്ടി
ദൈവത്തിന്‍റെ രഥം എന്നാണ് ഗുര്‍മീതിന്‍റെ അനുയായികള്‍ ബുഗാട്ടി വാരിയോണിന്‍റെ രൂപത്തിലുള്ള ഈ കാറിനെ വിളിക്കുന്നത്. ദൈവം ഗുര്‍മീത് തന്നെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ബുഗാട്ടിയൊന്നുമല്ല. ബുഗാട്ടി വാരിയോണിന്‍റെ രൂപത്തിലേക്ക് ഗുര്‍മീത് പരുവപ്പെടുത്തിയ ഈ വാഹനം ഒരു പാവം ഹോണ്ട അക്കോര്‍ഡ് വി 6 ആണത്രെ! ഗുര്‍മീതിന്‍റെ നിര്‍ദ്ദേശപ്രകാരം മെക്കാനിക്കുകള്‍ ഈ ദൈവരഥത്തിന്‍റെ ഫ്രണ്ട് ഗ്രില്ലിന്‍റെ സ്ഥാനത്ത് ഒരു വലിയ ഹൃദയ ചിഹ്നവും ഒരുക്കിയിട്ടുണ്ട്.

Gurmeet Ram Rahim Singhs Weird and Wacky Car Garage

2. ആഗ്രോ ജെറ്റര്‍
ആഗ്രോ ജെറ്റര്‍ എന്ന് ഗുര്‍മീതും അനുയായികളും പേരിട്ടു വിളിക്കുന്ന ഈ വാഹനം കണ്ടാല്‍ എന്താണ് തോന്നുന്നത്? കോക് പിറ്റിന്‍റെ ആകൃതിയിലുള്ള ഈ മുച്ചക്ര വാഹനം ശരിക്കും ഒരു ഹീറോ ഹോണ്ട കരിഷ്‍മ ബൈക്കാണ്. പിയാജിയോ എംപി3 സ്‍കൂട്ടറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണത്രെ ഗുര്‍മീത് കരിഷ്‍മയെ ഈ പരുവത്തിലാക്കിയെടുത്തത്.

Gurmeet Ram Rahim Singhs Weird and Wacky Car Garage

3. സാന്‍ട്രോയുടെ ഗതികേട്
ഈ കാര്‍ ഏതാണെന്നു മനസിലായോ? ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ ഹാച്ച്ബാക്ക് ഹ്യുണ്ടായി സാന്‍ട്രോയെയാണ് ഗുര്‍മീതിന്‍റെ വര്‍ക് ഷോപ്പില്‍ ഈ വിധമാക്കി മാറ്റിയത്.

Gurmeet Ram Rahim Singhs Weird and Wacky Car Garage

4. പാവം മാരുതി ജിപ്‍സി
സൂക്ഷിച്ചൊന്നും നോക്കേണ്ട. ഭംഗിയുള്ള ടോപ്പും കിടിലന്‍ ലുക്കുമുണ്ടായിരുന്ന നമ്മുടെ ആ മാരുതി ജിപ്‍സിയെയാണ് ഗുര്‍മീത് ഈ പരുവത്തിലാക്കിയത്.

Gurmeet Ram Rahim Singhs Weird and Wacky Car Garage

ഇനിയുമുണ്ട് കുറേ വിചിത്ര സൃഷ്‍ടികള്‍. കണ്ടോളൂ

Gurmeet Ram Rahim Singhs Weird and Wacky Car Garage

Gurmeet Ram Rahim Singhs Weird and Wacky Car Garage

Gurmeet Ram Rahim Singhs Weird and Wacky Car Garage

Gurmeet Ram Rahim Singhs Weird and Wacky Car Garage

Gurmeet Ram Rahim Singhs Weird and Wacky Car Garage

Gurmeet Ram Rahim Singhs Weird and Wacky Car Garage

Gurmeet Ram Rahim Singhs Weird and Wacky Car Garage

Follow Us:
Download App:
  • android
  • ios