ഹാര്‍ലി ബൈക്കുകളുടെ ഇറക്കുമതിത്തീരുവ പൂര്‍ണമായി ഒഴിവാക്കാന്‍ ഇന്ത്യയോട് അമേരിക്ക
സൂപ്പര് ബൈക്ക് നിര്മ്മാതാക്കളായ ഹാര്ലി ഡേവിഡ്സന്റെ ഇറക്കുമതിത്തീരുവ പൂര്ണമായി ഒഴിവാക്കാന് ഇന്ത്യക്കുമേല് അമേരിക്കന് സമ്മര്ദം. ഇറക്കുമതി ചെയ്യുന്ന സൂപ്പര് ബൈക്കുകളുടെ തീരുവ അടുത്തിടെ ഇന്ത്യ 25 ശതമാനം കുറച്ചിരുന്നെങ്കിലും ഹാര്ലി ഡേവിഡ്സണ് ബൈക്കുകള്ക്ക് ഇറക്കുമതിത്തീരുവ പൂര്ണമായും ഒഴിവാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.
800 സിസിക്ക് മുകളില് എന്ജിന് ശേഷിയുള്ള പൂര്ണമായും ഇറക്കുമതി ചെയ്യുന്ന മോട്ടോര്ബൈക്കുകളുടെ തീരുവ ഫെബ്രുവരിയിലാണ് കേന്ദ്രം കുറച്ചത്. 75 ശതമാനത്തില് നിന്ന് 50 ശതമാനമായിട്ടാണ് കുറച്ചത്. ഹാര്ലി ഡേവിഡ്സണ് ബൈക്കുകള്ക്ക് തീരുവ കുറച്ചാല് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഹൈ എന്ഡ് മോട്ടോര് ബൈക്കുകള്ക്കും തീരുവ കുറയ്ക്കേണ്ടിവരും. അത് ആഭ്യന്തര വിപണിക്ക് ദോഷകരമാകുമെന്നതിനാലാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്.
ഹാർലി ഡേവിഡ്സന്റെ മോട്ടോർബൈക്കുകൾക്ക് ഇന്ത്യ വൻ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് അടുത്തിടെ യു. എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തന്നെ ആരോപിച്ചിരുന്നു. ഇങ്ങനെയാണെങ്കില് ഇന്ത്യൻ മോട്ടോർസൈക്കിളുകൾക്ക് യു.എസിൽ ഇറക്കുമതിത്തീരുവ കൂട്ടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഹാർലി ഡേവിഡ്സണ് ഒരു രാജ്യം വൻതീരുവ ഈടാക്കുന്നുണ്ടെന്നും അത് ഇന്ത്യയാണെന്ന് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇന്ത്യയിൽനിന്ന് ഒരു മഹാൻ വിളിച്ച് തങ്ങൾ തീരുവ 75 ശതമാനത്തിൽനിന്ന് 50 ശതമാനത്തിലേക്ക് കുറച്ചെന്ന് പറഞ്ഞതായും മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തെ സൂചിപ്പിച്ച് ട്രംപ് വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കുള്ളില് വാഷിങ്ടണ് സന്ദര്ശിക്കുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു യുഎസ്ടിആറുമായി ഇതു സംബന്ധിച്ച ചര്ച്ചകള് നടത്തും.
