ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ അവതരിപ്പിക്കാനൊരുങ്ങുകതയാണ് യു എസിലെ ട്യൂണിങ് ഹൗസായ ഹെന്നെസ്സി പെർഫോമൻസ് എൻജിനീയറങ്ങ്. വെനം എന്നറിയപ്പെടുന്ന വെനം എഫ് ഐവിന്‍റെ പരമാവധി വേഗം മണിക്കൂറിൽ 300 മൈൽ(ഏകദേശം 483 കിലോമീറ്റർ) ആയിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്ളോറിഡയിലെ കേപ് കനാവെറലിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ വെനം എഫ് ഫൈവ് മണിക്കൂറിൽ 270.49 മൈൽ(ഏകദേശം 435.31 കിലോമീറ്റർ) വേഗം കൈവരിച്ചിരുന്നു.
2014ൽ ബ്യുഗാട്ടിയുടെ വേഗരാജാവ് വെറോണിനെ പരാജയപ്പെടുത്തിയവെനം ജി ടിയുടെ പിൻമുറക്കാരനാണ് വെനം എഫ് ഫൈവ്. ഇപ്പോള്‍ കൂടുതൽ വേഗത്തിനായി ഭാരം കുറച്ചാണ് എഫ്ഫൈവിനെ അവതരിപ്പിക്കുന്നത്. ഇതിനായി കാർബൺ ഫൈബർ ഉപയോഗിച്ചായിരുന്നു കാറിന്‍റെ നിർമാണം. ഇതോടെ കാറിന്റെ ഭാരം 1,600 കിലോഗ്രാമിൽ ഒതുങ്ങി. അലൂമിനിയം നിർമിത 7.4 ലീറ്റർ, വി എയ്റ്റ് എൻജിനാണു കാറിനു കരുത്തേകുന്നത്. ഈ എഞ്ചിന്‍ മണിക്കൂറില്‍ 1600 പിഎസിലേറെ കരുത്തു സൃഷ്ടിക്കും. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 186 മൈൽ(300 കിലോമീറ്റർ) വേഗത്തിലെത്താന്‍ കാറിനു വെറും 10 സെക്കൻഡ് മതി.
ചുഴലിക്കാറ്റിൽ നിന്നാണു ഹെന്നെസ്സി പുതിയ കാറിനു വെനം എന്ന പേരു നല്‍കിയിരിക്കുന്നത്. അടുത്തയിടെ സ്പീഡ് ലിമിറ്റ് 300 എന്നെഴുതിയ റോഡ് ചിഹ്നത്തിനു സമീപം വെനം എഫ് ഫൈവ് പാർക്ക് ചെയ്തിരിക്കുന്ന ചിത്രവും ഹെന്നെസ്സി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
