യൂറോപ്യന്‍ ബ്രാന്റായ ലെക്‌ട്രോയുടെ ഇലക്ട്രിക് പെഡല്‍ അസിസ്റ്റഡ് ടെക്‌നോളജി (ഇപിഎസി)യുമായണ് ബൈക്കിനെ വെല്ലുന്ന വിലയില്‍ഹീറോ ഇലക്ട്രിക്ക് സൈക്കളുകളെ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഇപിഎസി സീരീസ് സൈക്കിളുകളെ ഇന്ത്യയിലെത്തിക്കുന്നത്. അഞ്ച് മണിക്കൂര്‍ ചാജ്ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. വേര്‍പെടുത്താവുന്ന ബാറ്ററി പാക്കാണ് ഇപിഎസി സൈക്കിളിലുള്ളത്. സൈക്കിളിലെ ഇലക്ട്രിക് മോട്ടോര്‍ പെഡലിംഗിനു സഹായിക്കും. 43,000രൂപ മുതല്‍ 83,000 രൂപ വരെയാണ് ഇപിഎസി സൈക്കിളിന്റെ വില.