ഹീറോ മോട്ടോര്‍കോപ് ഇന്ത്യ പുതിയ സൂപ്പര്‍ സ്പ്ലെണ്ടര്‍ ബൈക്കുകളെ വിപണിയിലെത്തിച്ചു. i3S സാങ്കേതികതയോടെയാണ് സൂപ്പര്‍ സ്‌പ്ലെന്റര്‍ ബൈക്കുകള്‍ നിരത്തിലെത്തുന്നത്.
9ബിഎച്ച്പിയും 10.35എന്‍എം ടോര്‍ക്കും നല്‍കുന്ന 124.7സിസി എയര്‍കൂള്‍ഡ് എന്‍ജിന്‍ രുത്തുപകരുന്ന ബൈക്കില്‍ 4 സ്പീഡ് ഗിയര്‍ ബോക്സാണുള്ളത്.
വാഹനം ന്യൂട്രെലിൽ 10 സെക്കന്‍ഡ് ഓണ്‍ ആയിരുന്നാല്‍ എൻജിൻ തനിയെ ഓഫാവുകയും ക്ലച്ചമർത്തുമ്പോൾ വീണ്ടും ഓണാവുകയും ചെയ്യുന്ന സ്റ്റാർട്-സ്റ്റോപ്പ് സിസ്റ്റമായ i3S സാങ്കേതിക വിദ്യയാണ് പുത്തന്‍ സ്പ്ലെണ്ടറിന്‍റെ ഏറ്റവുംവലിയ പ്രത്യേകത.
നിലവിലുള്ള അതെ ഡിസൈന്‍ തന്നെയാണ് പുതിയ ബൈക്കിനെങ്കിലും പുതുമയുള്ളതാണ് ബോഡി ഗ്രാഫിക്‌സ്. 1,995എംഎം നീളവും 735എംഎം വീതിയും 1,095എംഎം ഉയരവും 150എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. ഭാരം 121കി.ഗ്രാം
ബ്ലാക്ക്ഇലക്ട്രിക് പര്‍പ്പിള്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, ഗ്രാഫേറ്റ് ബ്ലാക്ക്, വൈബ്രന്റ് ബ്ലൂ, ബ്ലാക്ക്‌ഫെറി റെഡ് എന്നീ നിറങ്ങളില്‍ സൂപ്പര്‍ സ്പ്ലെണ്ടര്‍ വിപണിയിലെത്തും.
ദില്ലി എക്‌സ്‌ഷോറൂം 55,275രൂപയാണ് ബൈക്കിന്റെ വില.
