Asianet News MalayalamAsianet News Malayalam

ഹീറോ എക്‌സ്‍പള്‍സ് 200 അടുത്ത വര്‍ഷം

ഹീറോ മോട്ടോര്‍ കോര്‍പ് അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന  എക്‌സ്പള്‍സ് അടുത്ത വര്‍ഷം ആദ്യം നിരത്തിലെത്തും. വില്‍പ്പന അവസാനിച്ച കുഞ്ഞന്‍ അഡ്വേഞ്ചര്‍ ബൈക്കായ 150സിസി ഇംപള്‍സിന്റെ ഉയര്‍ന്ന വകഭേദമാണ് എക്‌സ്പള്‍സ്. 

Hero X pulse 200 to launch in India next year
Author
Mumbai, First Published Oct 25, 2018, 5:55 PM IST

ഹീറോ മോട്ടോര്‍ കോര്‍പ് അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന  എക്‌സ്‍പള്‍സ് അടുത്ത വര്‍ഷം ആദ്യം നിരത്തിലെത്തും. വില്‍പ്പന അവസാനിച്ച കുഞ്ഞന്‍ അഡ്വേഞ്ചര്‍ ബൈക്കായ 150സിസി ഇംപള്‍സിന്റെ ഉയര്‍ന്ന വകഭേദമാണ് എക്‌സ്പള്‍സ്. കാഴ്ച്ചയിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ട് എക്‌സ്പള്‍സ്  2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി അവതരിപ്പിച്ചത്.

ബൈക്കിന് ഭാരം വളരെ കുറവാണ്. 140 കിലോഗ്രാം ആണ് ഭാരം. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഉയരം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ഉയര്‍ന്ന ഫ്രെണ്ട് മാഡ്ഗാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ നാവിഗേഷന്‍, ഡിജിറ്റല്‍ കണ്‍സോള്‍, ലഗേജ് ട്രാക്ക് എന്നീ സംവിധാനങ്ങളുടെ അകമ്പടിയിലാണ് എക്‌സ്പള്‍സ് എത്തുന്നത്. 

സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സ്റ്റാന്‍ഡേര്‍ഡായി നല്‍കും. എബിഎസ് ബ്രേക്കിങ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തും. 200സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. 20ബി.എച്ച്.പി പവറും 18 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഒരു ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. 

Follow Us:
Download App:
  • android
  • ios