ഇന്ത്യന്‍ ഇരുചക്രവാഹനവിപണിയിലെ രാജാവ് ഹോണ്ട ആക്ടിവയുടെ വില കുറഞ്ഞു. ജിഎസ്‍ടിയുടെ പശ്‍ചാത്തലത്തിലാണ് വിലക്കുറവ്. ഹോണ്ട ആക്ടിവ 4G യുടെ വിലയില്‍ 442 രൂപയുടെ കുറവാണ് ലഭിക്കുക. 50,730 രൂപ വിലയിലാണ് ഇനി ആക്ടിവ 4Gയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 443 രൂപ വിലക്കിഴിവ് നേടിയ ആക്ടിവ 125ന് 61,361 രൂപ വിലയില്‍ ഡല്‍ഹി എക്‌സ്‌ഷോറൂമില്‍ ലഭിക്കും.
ഡിയോയില്‍ 328 രൂപ കുറഞ്ഞ് 49,239 രൂപ വിലയില്‍ ലഭിക്കും. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതി, വാഹന വിപണിയില്‍ ടൂവീലറുകളുടെ വില കുറയ്ക്കുന്നതിന് വഴിതെളിച്ചിരിക്കുകയാണ്. 350 സിസി എന്‍ജിന്‍ ശേഷിക്ക് താഴെയുള്ള ടൂവീലറുകളില്‍ 28 ശതമാനം ജിഎസ്ടി നിരക്കാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
