മാരുതി ബ്രെസക്ക് കനത്ത വെല്ലുവിളിയുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട

ചെറു എസ് യു വി സെഗ്‌മെന്റിൽ മാരുതി ബ്രെസക്ക് കനത്ത വെല്ലുവിളിയുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട എത്തുന്നു. ഹോണ്ട അമേയ്സ് 2യുഎ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എസ് യു വി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ട എച്ച് ആര്‍–വിയുമായി സാദൃശ്യമുള്ള വാഹനമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ. 1.6 ലീറ്റർ ഡീസൽ, 1.5 ലീറ്റർ‌ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാവും വാഹനം എത്തുന്നത്.

റാപ്പ് എറൗണ്ട് ഹെഡ്‍ലാമ്പുകൾ, എൽഇഡി ഡേറ്റം റണ്ണിങ് ലാമ്പുകൾ എന്നിവ പുതിയ എസ് യു വിയിലുണ്ടാകും. കൂടാതെ സ്റ്റൈലിഷായ ഇന്റീരിയർ ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ടാകും.