ജാപ്പനീസ് കാര്‍ നിര്‍മ്മാതക്കളായ ഹോണ്ടയുടെ കാറുകളുടെ വില വര്‍ദ്ധനവ് ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. 

ജാപ്പനീസ് കാര്‍ നിര്‍മ്മാതക്കളായ ഹോണ്ടയുടെ കാറുകളുടെ വില വര്‍ദ്ധനവ് ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. 10,000 രൂപ വരെയാണ് വര്‍ധന. കമ്പനിയുടെ പ്രീമിയം എസ്.യു.വിയായ സിആര്‍വിക്ക് 10,000 രൂപയും മറ്റ് മോഡലുകള്‍ക്ക് 7,000 രൂപ വരെയുമാണ് വില കൂടുന്നത്. വിദേശനാണ്യ വിനിമയ നിരക്കിലെ വര്‍ധനയും ഉദ്‍പാദനച്ചെലവ് കൂടുന്നതുമാണ് വില ഉയര്‍ത്താന്‍ കമ്പനി പറയുന്ന കാരണം.