ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയുടെ നെയ്ക്കഡ് CB300R മോഡല്‍ ഇന്ത്യയില്‍ പേറ്റന്റ് ചെയ്തു

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയുടെ നെയ്ക്കഡ് CB300R മോഡല്‍ ഇന്ത്യയില്‍ പേറ്റന്റ് ചെയ്തു. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ച മോഡലാണ് പേറ്റന്‍റ് നേടിയത്. ബജാജ് ഡോമിനാര്‍ 400 -ന് മുഖ്യ എതിരാളിയാകും ഹോണ്ട CB300R എന്നാണ് വാഹനപ്രേമികള്‍ കരുതുന്നത്.

30.5 ബിഎച്ച്പി കരുത്തും 27.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്ന 286 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹൃദയം. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളും നാലു വാല്‍ ഹെഡും ഇരട്ട ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകളും ഈ എഞ്ചിന്റെ പ്രത്യേകതയാണ്. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. രൂപത്തിലും ഭാവത്തിലും അക്രമണോത്സുകത നിറഞ്ഞ ഈ ബൈക്കിന് ക്ലാസിക് ലുക്കുമായി വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്ലാമ്പും വലിയ ഇന്ധനടാങ്കുമുണ്ട്.