രണ്ടര ലക്ഷം രൂപ വിലക്കിഴിവില്‍ ഹോണ്ട സൂപ്പര്‍ ബൈക്കുകള്‍!

First Published 11, Apr 2018, 5:30 PM IST
Honda CBR1000RR Prices Reduced
Highlights
  • ഹോണ്ട സൂപ്പര്‍ ബൈക്കുകള്‍ക്ക്
  • രണ്ടര ലക്ഷം രൂപ വിലക്കിഴിവ്

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ സൂപ്പർ ബൈക്കുകളായ സി ബി ആർ 1000 ആർ ആറിനും സി ബി ആർ 1000 ആർ ആർ എസ് പിക്കും കുത്തനെ വില കുറച്ചു. ഫയർബ്ലേഡിന്റെ അടിസ്ഥാന വകഭേദത്തിന് 2.01 ലക്ഷം രൂപ കുറഞ്ഞ് 14.78 ലക്ഷം രൂപയായി. സി ബി ആർ 1000 ആർ ആർ എസ് പിയുടെ വില 2.54 ലക്ഷം കുറഞ്ഞ് 18.68 ലക്ഷമായി. പൂർണമായും വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയിൽ 25% ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഹോണ്ട ഇരു ബൈക്കുകളുടെയും ഇന്ത്യയിലെ വില കുറച്ചത്.  

999 സി സി ഇൻ ലൈൻ ഫോർ എൻജിനാണ് ഹോണ്ട സി ബി ആർ 1000 ആർ ആർ ശ്രേണിയുടെ ഹൃദയം. 13,000 ആർ പി എമ്മിൽ 191.6 ബി എച്ച് പി കരുത്തും 11,000 ആർ പി എമ്മിൽ 114 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.

ജൈറൊസ്കോപിക് എ ബി എസ്, റൈഡ് ബൈ വയർ, ഒൻപതു ലവൽ ട്രാക്ഷൻ കൺട്രോൾ, തിരഞ്ഞെടുക്കാവുന്ന എൻജിൻ ബ്രേക്കിങ്, ഇലക്ട്രോണിക് സ്റ്റീയറിങ് ഡാംപർ, പവർ സെലക്ടർ തുടങ്ങിയവ ഫയർബ്ലേഡിനെ വേറിട്ടതാക്കുന്നു. മുന്നിലും പിന്നിലും സെമി ആക്ടീവ് ഒലിൻസ് ഇലക്ട്രോണിക് കൺട്രോൾ സസ്പെൻഷൻ, ക്വിക് ഷിഫ്റ്റർ, ഡൗൺ ഷിഫ്റ്റ് അസിസ്റ്റ് തുടങ്ങിയവയുമാണ് എസ്പിയെ വേറിട്ടതാക്കുന്നു.

loader