സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ട അവതരിപ്പിച്ച സിബിആര്‍150ന്‍റെ പുതിയ പതിപ്പ് വീണ്ടുമെത്തുന്നു. ആദ്യഘട്ടമായി ഇന്തോനേഷ്യയിലാണ് പുതിയ സിബിആര്‍ 150 എത്തിയിരിക്കുന്നത്. 

വലിപ്പം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍റിക്കേറ്റര്‍, എബിഎസ് ബാഡ്ജിങ്ങ്, ഡുവല്‍ ടോണ്‍ എക്‌സ്‌ഹോസ്റ്റ് പെപ്പ്, മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കും ഡുവല്‍ ചാനല്‍, എബിഎസ്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ തുടങ്ങിയവയാണ്  പുതിയ സിബിആര്‍ 150ആറിലെ പുതുമകള്‍.  പിന്നില്‍ അഞ്ച് ലെവലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മോണോഷോക്കും മുന്നില്‍ ടെലിസ്‌കോപികുമാണ് സസ്‌പെന്‍ഷന്‍. 

മുന്‍മോഡലിലുണ്ടായിരുന്ന 17.1 പിഎസ് പവറും 14.4 എന്‍എം ടോര്‍ക്കുമേകാന്‍ ശേഷിയുള്ള 150 സിസി ഡിഒഎച്ച്‌സി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഇതിലും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മാറ്റ് ബ്ലാക്ക്, വിക്ടറി ബ്ലാക്ക് റെഡ്, മോട്ടോ ജിപി എഡീഷന്‍, ഹോണ്ട റേസിങ് റെഡ് എന്നീ നാല് നിറങ്ങളിലാണ് പുത്തന്‍ സിബിആര്‍ 150ആര്‍ എത്തുന്നത്.