Asianet News MalayalamAsianet News Malayalam

ഹോണ്ട ഗോള്‍ഡ് വിങ്ങ് അവതരിച്ചു

Honda Gold Wing launched India
Author
First Published Dec 6, 2017, 10:24 PM IST

ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഗോള്‍ഡ് വിങ്ങ് ഇന്ത്യയില്‍ പുറത്തിറങ്ങി. മുന്‍മോഡലിനെക്കാള്‍ മികച്ച പവറും കൂടുതല്‍ വേഗവും ഗോള്‍ഡ് വിംഗില്‍ ലഭിക്കും. 26.85 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.  ഹോണ്ടയുടെ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയില്‍ എത്തുന്ന ആദ്യ ഗോള്‍ഡ് വിങ്ങ് പതിപ്പാണിത്.

പൂര്‍ണമായും പരിഷ്‌കരിച്ച 1833 സിസി എഞ്ചിനാണ് ഗോള്‍ഡ് വിംഗിന് ശക്തി പകരുന്നത്. സിലിണ്ടറിന് 2 വാല്‍വുകള്‍ക്ക് പകരം 4 വാല്‍വുകളാണ് വാഹനത്തിലുള്ളത്. 5500 ആര്‍പിഎമ്മില്‍ 125 ബിഎച്ച്പി കരുത്തും, 4500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും നല്‍കുന്നു. നേരത്തെ ഇത് യഥാക്രമം 118 എച്ച്പി, 166.7 എന്‍എം ടോര്‍ക്കുമായിരുന്നു. പഴയ പതിപ്പിനെക്കാള്‍ എന്‍ജിന് വലുപ്പം  കുറവാണ്.  

പുതിയതായി വികസിപ്പിച്ച ഫ്‌ളാറ്റ് 6സിലിണ്ടറാണ് പുതിയ ഗോള്‍ഡ് വിങ്ങിന്റെ പ്രധാന സവിശേഷത. ചെറിയ ഫ്രണ്ട് ഫെയറിങ്ങും, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീനും ഡിസൈന്‍ വേറിട്ടതാക്കുന്നു.

വലിയ പാനിയറുകളുടെയും ടോപ് ബോക്‌സിന്റെയും പശ്ചാത്തലത്തില്‍ 110 ലിറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റോറേജ് സ്‌പെയ്‌സ്. പുതിയ 7.0 ഇഞ്ച് ഫുള്‍കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഗോള്‍ഡ് വിങ്ങിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടുള്ളതാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം.

ഓട്ടോ ക്യാന്‍സലിങ് ഇന്‍ഡിക്കേറ്ററുകളോടെയുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്മാര്‍ട്ട് കീ കണ്‍ട്രോള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ മറ്റു വിശേഷങ്ങളാണ്. ടൂര്‍, സ്‌പോര്‍ട്, ഇക്കോണമി, റെയിന്‍ എന്നീ നാല് റൈഡിംഗ് മോഡുകളും പുതിയ ഗോള്‍ഡ് വിങ്ങില്‍ ഒരുക്കിയിട്ടുണ്ട്. എബിഎസ്, ഡ്യൂവല്‍കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും 2018 ഗോള്‍ഡ് വിങ്ങിന്റെ വിശേഷങ്ങളാണ്.

5,500rpmല്‍ 125bhp കരുത്തും 4,500rpmല്‍ 170 Nm torque ഉത്പാദിപ്പിക്കുന്ന 1,833 സിസി 6സിലിണ്ടര്‍ എഞ്ചിനാണ് 2018 ഹോണ്ട ഗോള്‍ഡ് വിങ്ങിന്റെ പവര്‍ഹൗസ്. ക്യാന്‍ഡി ആര്‍ഡന്റ് റെഡ് നിറത്തില്‍ മാത്രമാണ് പുതിയ മോട്ടോര്‍സൈക്കിളിനെ ഹോണ്ട അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ റോഡ്മാസ്റ്റര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ CVO  ലിമിറ്റഡ് എന്നിവയാണ് ഇവിടെ ഗോള്‍ഡ് വിംഗിന്റെ എതിരാളികള്‍. 

ദില്ലിയിലും, മുംബൈയിലുമുള്ള ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് വിങ്ങ് വേള്‍ഡ് സെയില്‍സ്‌സര്‍വീസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാം. 2018 ജനുവരി മുതല്‍ വിതരണം ആരംഭിക്കും

Follow Us:
Download App:
  • android
  • ios