ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ അര്‍ബന്‍ സ്‌കൂട്ടറായ ഗ്രാസ്യയുടെ വില്‍പ്പന 21 ദിവസത്തിനകം 15,000 യൂണിറ്റ് കടന്നതായി റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനായിരുന്നു ഗ്രാസിയയുടെ വിപണിപ്രവേശം.
അത്യാധുനിക അര്‍ബന്‍ സ്‌കൂട്ടറായ ഗ്രാസിയയിലൂടെ അര്‍ബന്‍ ഉപഭോക്താക്കളെയാണ് ഹോണ്ട ലക്ഷ്യമിടുന്നത്. സ്‍കൂട്ടര്‍ വിപണിയിലെത്തുന്നതിനു മുമ്പേ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സ്കൂട്ടറിന്റെറ ടീസറാണ് ഹോണ്ട ആദ്യം പുറത്ത് വിട്ടത്. എന്നാൽ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ ഗ്രാസിയയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ലോഞ്ചിംഗ് ചടങ്ങില്‍ അബദ്ധത്തില്‍ വേദിയില്‍ നിന്നും സദസിലേക്ക് പറന്നിറങ്ങിയും ഗ്രാസിയ വാര്‍ത്തകളില്‍ ഇടം നേടിയരുന്നു.
ഈ വിഭാഗത്തില്‍ ഒട്ടേറെ സവിശേഷതകളും പുതുമയുള്ള സ്റ്റൈലുമായി എത്തിയ ഗ്രാസ്യ പെട്ടെന്നു തന്നെ ഉപഭോക്താക്കളുടെ മനം കവര്‍ന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ വ്യക്തമാക്കി.
ആക്ടീവ 125ല്‍ ഉള്ള 124.9 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ് ഗ്രാസിയക്ക് കരുത്തേകുന്നത്. പരമാവധി 8.52 ബി എച്ച് പി കരുത്തും 10.54 എൻ എം ടോർക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. വി മാറ്റിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലീറ്ററിന് 50 കിലോമീറ്റർ മണിക്കൂറിൽ 85 കിലോമീറ്ററ്‍ വേഗതയുമാണ് മറ്റു പ്രത്യേകതകള്‍.
ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ചാണ് ഹോണ്ട ഗ്രാസിയയെ നിരത്തിലെത്തിച്ചിരിക്കുന്നത്. അഗ്രസീവ് ഡിസൈനാണ് ഗ്രാസിയയുടെ മുഖമുദ്ര. നവിയില്‍ നിന്നും ക്ലിഖില്‍ നിന്നും തികച്ചും വേറിട്ട ഡിസൈന്‍ ശൈലിയാണ് ഗ്രാസിയക്ക്. വലുപ്പമേറിയ V-Shaped ഹെഡ്‌ലാമ്പാണ് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്. ആക്ടിവയ്ക്ക് സമാനമായ വലിയ ഫ്രണ്ട് വീലും ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും, ഡിസ്‌ക് ബ്രേക്കുമാണ് ഗ്രാസിയയില്‍ ഒരുങ്ങിയിട്ടുള്ളത്.
ഹോണ്ടയുടെ കോമ്പി-ബ്രേക്ക് ടെക്‌നോളജിയും പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി മെറ്റല്‍ ഫൂട്ട്‌പെഗുകളും ഗ്രാസിയയുടെ പ്രത്യേകതകളാണ്. സുസുക്കി ആക്സസ് 125, വെസ്പ വി എക്സ്, മഹീന്ദ്ര ഗസ്റ്റോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. 57,897 രൂപയാണ് സ്കൂട്ടറിന്റെ ഡൽഹി ഷോറൂം വില.
