ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുത്തന്‍ അര്‍ബന്‍-സ്‌കൂട്ടര്‍ ഗ്രാസിയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുനാളായി വാഹന ലോകത്ത് സജീവചര്‍ച്ചാവിഷയമാണ്. എന്നാല്‍ കാത്തിരുന്ന വാഹനം നിരത്തിലേക്ക് പറന്നിറങ്ങുകയായിരുന്നുവെന്നതാണ് കൗതുകം. സ്‍കൂട്ടറിന്‍റെ ലോഞ്ചിംഗിനിടെ നടന്ന ആ അപകടത്തിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

കഴിഞ്ഞ ദിവസമാണ് ഹോണ്ടയുടെ പുത്തൻ 125 സി സി സ്കൂട്ടറായ ഗ്രാസിയ വിപണിയിലെത്തിയത്. ലോഞ്ചിനിടെ ഒരു കൈയ്യബദ്ധം മൂലമാണ് വാഹനം പറന്നത്. വാഹനം പുറത്തിറക്കിയ ശേഷം നടന്ന ഫോട്ടോ സെക്ഷനിലാണ് സംഭവം. ഹോണ്ട ടൂവിലേഴ്സിന്റെ ഇന്ത്യൻ മേധാവികളിലൊരാൾ വാഹനം സ്റ്റാർട് ചെയ്ത് ആക്സിലേറ്റർ തിരിച്ചതോടെ വണ്ടി മുന്നോട്ടു കുതിക്കുകയായിരുന്നു. പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും സ്റ്റേജിൽ നിന്ന് ഉയര്‍ന്നു ചാടിയ സ്കൂട്ടർ നിലത്തേക്ക് പറന്നിറങ്ങി.

പെട്ടന്നു തന്നെ സ്കൂട്ടർ പഴയ പടി ആക്കി ഫോട്ടോ സെക്ഷൻ നടത്തിയെങ്കിലും നടന്ന കൈയബദ്ധത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇങ്ങനൊരു ലോഞ്ചിംഗ് മറ്റൊരു വാഹനത്തിനും ലഭിക്കില്ലെന്ന് പറഞ്ഞാണ് വിഡിയോ ഷെയർ ചെയ്യുന്നത്.

ആക്ടീവ 125ല്‍ ഉള്ള 124.9 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ് ഗ്രാസിയക്ക് കരുത്തേകുന്നത്. പരമാവധി 8.52 ബി എച്ച് പി കരുത്തും 10.54 എൻ എം ടോർക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. വി മാറ്റിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലീറ്ററിന് 50 കിലോമീറ്റർ മണിക്കൂറിൽ 85 കിലോമീറ്ററ്‍ വേഗതയുമാണ് മറ്റു പ്രത്യേകതകള്‍.

അത്യാധുനിക അര്‍ബന്‍ സ്‌കൂട്ടറായ ഗ്രാസിയയിലൂടെ അര്‍ബന്‍ ഉപഭോക്താക്കളെയാണ് ഹോണ്ട ലക്ഷ്യമിടുന്നത്. സ്​കൂട്ടറിന്‍റെറ ടീസറാണ്​ ഹോണ്ട ആദ്യം പുറത്ത്​ വിട്ടത്​. എന്നാൽ പിന്നീട്​ സാമൂഹിക മാധ്യമങ്ങളിലൂടെ ഗ്രാസിയയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ആക്​ടീവക്ക്​ മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്​ഷിപ്പ്​ സ്​കൂട്ടറാണ്​ ഗ്രാസിയ. നഗരങ്ങ​ളിലെ യുവത്വത്തെ ലക്ഷ്യംവെച്ചാണ്​ ഹോണ്ട ഗ്രാസിയയെ നിരത്തിലെത്തിച്ചിരിക്കുന്നത്​. അഗ്രസീവ് ഡിസൈനാണ് ഗ്രാസിയയുടെ മുഖമുദ്ര. നവിയില്‍ നിന്നും ക്ലിഖില്‍ നിന്നും തികച്ചും വേറിട്ട ഡിസൈന്‍ ശൈലിയാണ് ഗ്രാസിയക്ക്. വലുപ്പമേറിയ V-Shaped ഹെഡ്‌ലാമ്പാണ് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്. ആക്ടിവയ്ക്ക് സമാനമായ വലിയ ഫ്രണ്ട് വീലും ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും, ഡിസ്‌ക് ബ്രേക്കുമാണ് ഗ്രാസിയയില്‍ ഒരുങ്ങിയിട്ടുള്ളത്.

ഹോണ്ടയുടെ കോമ്പി-ബ്രേക്ക് ടെക്‌നോളജിയും പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി മെറ്റല്‍ ഫൂട്ട്‌പെഗുകളും ഗ്രാസിയയുടെ പ്രത്യേകതകളാണ്. സുസുക്കി ആക്​സസ്​ 125, വെസ്​പ വി എക്സ്​, മഹീന്ദ്ര ഗസ്​റ്റോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. 57,897 രൂപയാണ് സ്കൂട്ടറിന്റെ ഡൽഹി ഷോറൂം വില.