ഹോണ്ട കാറുകളുടെ വില കൂട്ടുന്നു

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ഓഗസ്റ്റ് ഒന്നു മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കും. 10,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് വിലവര്‍ധനവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവ് ബാധകമാവില്ല.

നിര്‍മാണച്ചെലവിലും എക്‌സൈസ് ഡ്യൂട്ടിയിലുമുണ്ടായ വര്‍ധനവാണ് വില കൂട്ടുന്നതിനു കാരണം. മേയ് മാസം 41 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കമ്പനി നേടിയത്. 15,864 വാഹനങ്ങള്‍ മേയില്‍ വില്‍പ്പന നടത്തി.