ഹോണ്ട മോട്ടോറിനു പുറമെ ഏഷ്യ ഓഷ്യാനിയ മേഖലയ്ക്കുള്ള ഹോണ്ടയുടെ മേഖല ആസ്ഥാനമായ ഏഷ്യന്‍ ഹോണ്ട മോട്ടോറും ചേര്‍ന്നാണ് ഈസ്റ്റേണ്‍ നോവയുമായി കരാറില്‍ ഒപ്പുവച്ചത്. സാമ്പത്തിക രംഗത്ത് എട്ടു ശതമാനത്തിലേറെ വളര്‍ച്ചയാണ് അടുത്ത കാലത്തായി മ്യാന്‍മാര്‍ കൈവരിക്കുന്നതെന്നു ഹോണ്ട പറയുന്നു. ഏഷ്യയില്‍ വില്‍പ്പന വളര്‍ച്ചാ സാധ്യതയേറിയ
വിപണികള്‍ക്കൊപ്പമാണ് അഞ്ചു കോടിയിലേറെ ജനസംഖ്യയുള്ള മ്യാന്‍മാറിന്റെ സ്ഥാനമെന്നാണ് ഹോണ്ടയുടെ വിലയിരുത്തല്‍.

പുതിയ വാഹനങ്ങള്‍ വില്‍ക്കാന്‍ 2011 മുതല്‍ തന്നെ ഹോണ്ടയ്ക്കു മ്യാന്‍മാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതുവരെ 42,000 യൂണിറ്റോളം വാഹനങ്ങളാണ് രാജ്യത്തു കമ്പനി വിറ്റത്.