Asianet News MalayalamAsianet News Malayalam

56,194 സ്കൂട്ടറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ആക്ടീവ 125, ഗ്രേസിയ, ഏവിയേറ്റര്‍ മോഡല്‍ സ്കൂട്ടറുകള്‍ ഉള്ളവര്‍ക്ക് തങ്ങളുടെ വാഹനം തിരിച്ചുവിളിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ടോയെന്ന് പരിശോധിക്കാം.

Honda to recall 56194 models of Activa Grazia Aviator

ദില്ലി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ കമ്പനി തങ്ങളുടെ 56,194 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16നും ഇടയ്‌ക്ക് നിര്‍മ്മിച്ച ആക്ടീവ 125, ഗ്രേസിയ, ഏവിയേറ്റര്‍ എന്നീ മോഡലുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിക്കാനുള്ള തീരുമാനം. ഇവയുടെ ഫ്രണ്ട് ഫോര്‍ക്കിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.

ആക്ടീവ 125, ഗ്രേസിയ, ഏവിയേറ്റര്‍ മോഡല്‍ സ്കൂട്ടറുകള്‍ ഉള്ളവര്‍ക്ക് തങ്ങളുടെ വാഹനം തിരിച്ചുവിളിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ടോയെന്ന് പരിശോധിക്കാം. ഇതിനായി ഹോണ്ടയുടെ വെബ്‍സൈറ്റില്‍ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും.  വാഹന ഉടമകളെ കമ്പനി പ്രതിനിധികള്‍ നേരിട്ട് ബന്ധപ്പെടും. സൗകര്യപ്രദമായ സമയത്ത് സര്‍വ്വീസ് സെന്ററുകളില്‍ വാഹനം എത്തിച്ച് തകരാര്‍ സൗജന്യമായി പരിഹരിച്ച് നല്‍കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

Follow Us:
Download App:
  • android
  • ios