ഇന്ത്യയില്‍ ചരിത്രനേട്ടവുമായി ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തിലെത്തിച്ച വാഹനങ്ങളുടെ എണ്ണം 80 ലക്ഷം പിന്നിട്ടു
ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഇതുവരെ ഇന്ത്യന് നിരത്തിലെത്തിച്ച വാഹനങ്ങളുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം പുറത്തെത്തിയ 2018 ക്രേറ്റയാണ് എച്ച് എം ഐ എല്ലിന്റെ ഇന്ത്യയിലെ ഉൽപ്പാദനം 80 ലക്ഷത്തിലെത്തിച്ചത്.
1998ൽ ‘സാൻട്രോ’യുമായാണു ഹ്യുണ്ടേയ് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കാർ നിർമാണം ആരംഭിച്ചത്. തുടർന്ന് ഇതുവരെ ഇന്ത്യയിൽ 53,00,967 യൂണിറ്റും വിദേശ വിപണികളിൽ 27,03,581 യൂണിറ്റുമാണ് കമ്പനി വിറ്റത്. ഇത് ഐതിഹാസികമായ നേട്ടവുമാണെന്നും ഇന്ത്യയിൽഏറ്റവും കുറഞ്ഞ കാലത്തിനുള്ളില് ഈ നേട്ടം കൈവരിക്കുന്ന ആദ്യ നിർമാതാവാണ് എച്ച് എം ഐ എല്ലെന്നും എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അവകാശപ്പെട്ടു. അടുത്ത മൂന്നു വർഷത്തിനിടെ 20 ലക്ഷം കാർ നിർമിക്കാനാണ് കമ്പനിയുടെ ശ്രമം.
