ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളില്‍ ഉപഭോക്തൃ സേവനത്തില്‍ ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യക്ക് ഒന്നാം സ്ഥാനം. ജെ ഡി പവര്‍ നടത്തിയ പഠനത്തിലാണ് വില്‍പ്പനാനന്തര ഉപഭോക്തൃ സംതൃപ്തിയില്‍ 923 സ്‌കോറോടെ ഹ്യുണ്ടായ് ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യമായാണ് ഹ്യുണ്ടായ് ഈ സര്‍വേയില്‍ ഒന്നാമതെത്തുന്നത്.
893 വീതം സ്‌കോറുമായി മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. 877 സ്‌കോറുമായി മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിശ്വസ്തമായ ബ്രാന്‍ഡാക്കി ഹ്യുണ്ടായിയെ മാറ്റാന്‍ തുടര്‍ന്നും പരിശ്രമിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ വൈ കെ കൂ പറഞ്ഞു. നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ ബ്രാന്‍ഡാണ് ഹ്യുണ്ടായ്.
