കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹ്യൂണ്ടായി ടുസോണ്‍ അവതരിപ്പിക്കുന്നത്. ഇതോടെ ഹ്യുണ്ടേയ് ഇന്ത്യയില്‍ വില്‍ക്കുന്ന എസ് യു വികളുടെ എണ്ണം മൂന്നായി. ക്രേറ്റയും സാന്റാ ഫെയുമാണ് ഈ വിഭാഗത്തില്‍ കമ്പനിയുടെ മറ്റു വാഹനങ്ങള്‍. ടുസോണിനു പ്രതിമാസം 500 – 700 യൂണിറ്റിന്റെ വില്‍പ്പനയാണു കമ്പനി പ്രതീക്ഷിക്കുന്നത്.

ആഗോളതലത്തില്‍ തന്നെ മികച്ച വളര്‍ച്ചയാണ് എസ് യു വി വില്‍പ്പന കൈവരിക്കുന്നത്. ഇന്ത്യയിലും ചൈനയിലും യൂറോപ്പിലുമൊക്കെ എസ് യു വികളുടെ വിപണി കൂടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്രേറ്റയ്ക്കു താഴെയുള്ള സാധ്യത മുതലെടുക്കാനാണു ഹ്യുണ്ടേയ് ഇന്ത്യ നാലു മീറ്ററില്‍ താഴെ നീളമുള്ള പുതിയ കോംപാക്ട് എസ് യു വി വികസിപ്പിക്കുന്നതെന്നാണ് സൂചന. 2019 ആദ്യ പകുതിയില്‍ വാഹനം നിരത്തിലെത്തുന്നതോടെ എസ് യു വി ശ്രേണിയില്‍ കമ്പനിക്കു നാലു മോഡലുകളാവും.