Asianet News MalayalamAsianet News Malayalam

ആ ചരിത്ര നേട്ടത്തിനു തൊട്ടരികെ സാന്‍ട്രോ!

2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ച് ഹ്യുണ്ടായുടെ ചെറു ഹാച്ച്ബാക്കായ പുത്തന്‍ സാന്‍ട്രോയും. 

Hyundayi Santro In 2019 World Car of the Year final list
Author
Delhi, First Published Feb 7, 2019, 10:57 AM IST

2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ച് ഹ്യുണ്ടായുടെ ചെറു ഹാച്ച്ബാക്കായ പുത്തന്‍ സാന്‍ട്രോയും. സാന്‍ട്രോയ്ക്ക് പുറമേ ഔഡി A1, കിയ സോള്‍, സിയറ്റ് അരോന, സുസുക്കി ജിംനി എന്നീ മോഡലുകളാണ് അര്‍ബന്‍ കാര്‍ കാറ്റഗറിയിലെ മറ്റ് ഫൈനലിസ്റ്റുകള്‍. 2018 ഒക്ടോബര്‍ 23 -നാണ് രണ്ടാം തലമുറ സാന്‍ട്രോ വിപണിയില്‍ എത്തിയത്.  ടോള്‍ ബോയ് ഡിസൈനിലെത്തിയ സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ ഇതിനോടകം മികച്ച ബുക്കിംഗ് നേടി മുന്നേറുകയാണ്.

ഡിലൈറ്റ്, എറ, മാഗ്ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക് 3.89 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന സ്‌പോര്‍ട്ട്‌സ് സിഎന്‍ജിക്ക് 5.64 ലക്ഷവും.  1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.  1998ലാണ് ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ ആദ്യതലമുറയുടെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.

അര്‍ബന്‍ കാറിന് പുറമേ വേള്‍ഡ് ലക്ഷ്വറി കാര്‍, വേള്‍ഡ് പെര്‍ഫോമെന്‍സ് കാര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ എന്നീ കാറ്റഗറിയിലാണ് പുരസ്‌കാരങ്ങളുള്ളത്. ഈ കാറ്റഗറിയിലെല്ലാം അഞ്ച് മോഡലുകള്‍ വീതമാണ് ഇപ്പോള്‍ ഫൈനല്‍ ലിസ്റ്റിലുള്ളത്. വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ അവര്‍ഡിനുള്ള ഫൈനല്‍ ലിസ്റ്റില്‍ പത്തു മോഡലുകളും ഇടംപിടിച്ചു.  

86 ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ അടങ്ങിയ ഇന്റര്‍നാഷണല്‍ ജൂറിയാണ്  ഫൈനലിസ്റ്റുകളെയെല്ലാം തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ ഈ പട്ടിക വീണ്ടും വെട്ടിച്ചുരുക്കി മൂന്ന് മോഡലുകളാക്കി പുതുക്കി നിശ്ചയിക്കും. ഏപ്രിലില്‍ 17-ന് അമേരിക്കയില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ജേതാക്കളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പട്ടികയില്‍ ഇടംപിടിച്ച മറ്റു​ കാറുകള്‍ താഴെ

World Car of the Year
Audi E-Tron
BMW 3 Series
Ford Focus
Genesis G70
Hyundai Nexo
Jaguar I-Pace
Mercedes-Benz A-Class
Suzuki Jimny
Volvo S60/V60
Volvo XC40

World Luxury Car
Audi A7
Audi Q8
BMW 8 Series
Mercedes-Benz CLS
Volkswagen Touareg

World Performance Car of the Year
Aston Martin Vantage
BMW M2 Competition
Hyundai Veloster N
McLaren 720S
Mercedes-Benz AMG 4-door Coupe

World Green Car of the Year
Audi E-Tron
Honda Clarity Plug-In Hybrid
Hyundai Nexo
Jaguar I-Pace
Kia Niro EV

World Car Design of the Year
Citroen C5 Aircross
Jaguar E-Pace
Jaguar I-Pace
Suzuki Jimny
Volvo XC40

Follow Us:
Download App:
  • android
  • ios