ബസിനടിയില്‍ നിന്നും പെണ്‍കുട്ടി ജീവിതത്തിലേക്ക് പൊലീസുകാരന്‍റെ വീഡിയോ വൈറല്‍

ബസിനടിയില്‍ നിന്നും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന പൊലീസുകാരന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. തിരുപ്പതിയില്‍ കഴിഞ്ഞ വര്‍ഷം ഒടുവില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ട്രാഫിക് ബ്ലോക്കിലൂടെ പതിയെ നീങ്ങുന്ന ബസിനു മുന്നിലൂടെ സൈക്കിളുമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച പെണ്‍കുട്ടിയെ ഡ്രൈവര്‍ കാണാത്തതാണ് അപകടത്തിന്‍റെ കാരണമെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസുകാരന്‍ വലിച്ചു മാറ്റിയതിനാലാണ് പെണ്‍കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബസിന്റെ മുൻ ചക്രം കയറിയ സൈക്കിൾ പൂർണ്ണമായും തകരുന്നതും വീഡിയോയില്‍ഡ വ്യക്തമാണ്.