വാഹനവിപണി ജര്‍മ്മനിയെയും തകര്‍ത്ത് ഇന്ത്യയുടെ മുന്നേറ്റം
ലോക വാഹന വിപണിയില് ജർമനിയെ പിന്തള്ളി ഇന്ത്യ. ലോകത്തെ നാലാമത്തെ വലിയ വാഹന വിപണിയെന്ന നേട്ടത്തിലേക്കാണ് ഇന്ത്യ ഓടിക്കയറിയത്. വാണിജ്യ , യാത്രാവാഹന വിഭാഗങ്ങളിലായി ഇന്ത്യയിൽ മൊത്തം 40 ലക്ഷത്തോളം വാഹനങ്ങള് കഴിഞ്ഞ വർഷം വിറ്റു. അതായത് ഇന്ത്യയിലെ മൊത്തം വാഹന വിൽപ്പനയിൽ 9.5% വർധന. അതേസമയം 2.8% വളർച്ച കൈവരിച്ചെങ്കിലും ജർമനിയിലെ മൊത്തം വാഹന വിൽപ്പന 38 ലക്ഷം യൂണിറ്റായി ചുരുങ്ങി.
മാരുതി സുസുക്കിയുടെ വിറ്റാര ബ്രേസ, ഹ്യുണ്ടായ് ക്രേറ്റ തുടങ്ങിയവ ഉള്പ്പെട്ട യൂട്ടിലിറ്റി വാഹന വിഭാഗമാണ് ഇന്ത്യയുടെ നേട്ടത്തിനു പിന്നില്. ടാറ്റ നെക്സോണ്, ജീപ് കോംപസ്, ഫോക്സ്വാഗൻ ടിഗ്വൻ, സ്കോഡ കോഡിയൊക് തുടങ്ങിയവയുടെ വരവും തിളക്കം കൂട്ടി.
സാമ്പത്തികമേഖലയിലെ പുത്തനുണര്വും അടിസ്ഥാന സൗകര്യ വികസനത്തിനു കേന്ദ്ര സർക്കാർ നൽകുന്ന പ്രധാന്യവും വാണിജ്യ വാഹനങ്ങളിൽ അമിത ഭാരം കയറ്റുന്നതിനുള്ള വിലക്കുമൊക്കെ ഈ സാമ്പത്തിക വര്ഷത്തിലും രാജ്യത്തെ വാഹന വിൽപ്പനയ്ക്ക് ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് വിപണി.
