ലോക വാഹന വിപണിയില്‍ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ
ലോക വാഹന വിപണിയില് ബ്രിട്ടനെ പിന്തള്ളി ഇന്ത്യ. ലോകത്തെ അഞ്ചാമത്തെ വലിയ വാഹന വിപണിയെന്ന നേട്ടത്തിലേക്കാണ് ഇന്ത്യ ഓചിക്കയറിയത്. 2016 നെ അപേക്ഷിച്ച് 8.8 ശതമാനമാണ് ഇന്ത്യയുടെ വളര്ച്ച. ചൈനക്കാണ് ഒന്നാംസ്ഥാനം. അമേരിക്ക, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ബാക്കിയുള്ള മൂന്നു സ്ഥാനങ്ങളില്.
2017ല് 3.61 ദശലക്ഷം കാറുകള് ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തിറങ്ങി. ചൈനയിൽ 25.80 ദശലക്ഷവും വാഹനങ്ങളും ജർമ്മനിയിൽ 3.71 ദശലക്ഷവും ജപ്പാനിൽ 5.16 ദശലക്ഷവും യുഎസ്എയിൽ 17.23 ദശലക്ഷവും വിൽപ്പനയിൽ പകുതിയും ചെറുകാറുകൾ ആണ്. കഴിഞ്ഞ വർഷം ഏറ്റവും കുടുതൽ വിൽപ്പന നടത്തിയ മോഡൽ മാരുതി ഓൾട്ടോയാണ്. 257732 യുണിറ്റുമായി ഓൾട്ടോ ഒന്നാമതെത്തി.
