വന്‍ വിലക്കുറവില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകള്‍

First Published 9, Mar 2018, 6:39 PM IST
Indian motorcycle price choped
Highlights
  • വന്‍ വിലക്കുറവില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകള്‍
  • മൂന്ന് ലക്ഷം രൂപ വരെ വിലക്കുറവ്

വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇരുപത്തഞ്ചു ശതമാനം തീരുവ കുറച്ചതോടെ വന്‍വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും. മൂന്ന് ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകള്‍ കുറച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

39 ലക്ഷം രൂപ മുതലാണ് ഇന്ത്യന്‍ റോഡ്മാസ്റ്ററിന്റെ വില ആരംഭിക്കുന്നത്. ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഇന്ത്യന്‍ റോഡ്മാസ്റ്ററില്‍ മൂന്ന് ലക്ഷം രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ അപ്രീലിയ, യമഹ, എംവി അഗസ്റ്റ, മോട്ടോ ഗുസ്സി പോലുള്ള കമ്പനികളും വില കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി ഡേവിഡ്‌സണും ഡ്യുക്കാട്ടിയും ഇറക്കുമതി മോഡലുകളുടെ വില നേരത്തെ കുറച്ചിരുന്നു.

loader