എൻജിന്‍ തകരാറുണ്ടാകാൻ സാധ്യത 47 ഓളം വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ
മുംബൈ∙ 47 ഓളം വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. പറക്കലിനിടെ എൻജിന് തകരാറുണ്ടാകാൻ സാധ്യതയുള്ള വിമാനങ്ങളാണു സർവീസ് നിർത്തിയതെന്നാണ് റിപ്പോര്ട്ടുകള്. വ്യോമയാന ഡയറക്ടർ ജനറലിന്റെ നിർദേശത്തെ തുടർന്നാണു നടപടി.
കഴിഞ്ഞദിവസം എൻജിൻ തകരാറിനെ തുടർന്നു ഒരു ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കിയിരുന്നു. തുടർന്നു പ്രാറ്റ് വിറ്റ്നി സീരീസുകളിൽപെട്ട എൻജിൻ ഘടിപ്പിച്ച എയർബസ് എ320 നിയോവിമാനങ്ങളിൽ പരിശോധന വേണമെന്നു സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ നിർദേശിക്കുകയായിരുന്നു. തുടര്ന്നാണ് സര്വ്വീസുകള് നിര്ത്തിയത്.
സര്വ്വീസ് റദ്ദാക്കിയതുമൂലം നിരവധി യാത്രക്കാര് വിമാനത്താവളങ്ങലില് കുടുങ്ങി.
