ഒറ്റ ക്ലിക്ക് മതി സ്വന്തമായി ഓടിക്കാന്‍ വാടക കാര്‍ ഇനി വീട്ടുപടിക്കലെത്തും!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Nov 2018, 12:39 PM IST
Indus Motors Rent A Car Online Service Named Indus Go Started
Highlights

ഡ്രൈവറുടെ സേവനമില്ലാതെ വാടക കാര്‍ സ്വന്തമായി ഓടിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാർത്ത. വാടക കാറുകൾ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് എത്താൻ  ഇനി ഒരു ക്ലിക്കിന്റെ  അകലം മാത്രം. 

കൊച്ചി: ഡ്രൈവറുടെ സേവനമില്ലാതെ വാടക കാര്‍ സ്വന്തമായി ഓടിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാർത്ത. വാടക കാറുകൾ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് എത്താൻ  ഇനി ഒരു ക്ലിക്കിന്റെ അകലം മാത്രം. സംസ്ഥാനത്തുടനീളം വാടക കാറുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യ ഓൺലൈൻ റെന്‍റ് എ കാർ കമ്പനി പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈൽ ഡീലറായ ഇൻഡസ് മോട്ടോഴ്സ് ആണ് സർവീസിന് പിന്നിൽ.

ഇനി കാറുകൾ ഒരു ക്ലിക്കിനരികെ നിങ്ങളുടെ അടുത്തെത്തും. ഇൻഡസ് ഗോ എന്നാണ് സംസ്ഥാനമൊട്ടാകെ ലഭ്യമാകുന്ന ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ പേര്. അംഗീകൃത വാഹനത്തിൽ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്താണ് ഇൻഡസ് ഗോയുടെ രംഗപ്രവേശം. 

വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവയ്ക്കെല്ലാം പുറമെ വീടുകളിലും കാറുകൾ എത്തിച്ചു തരും എന്നതാണ് ഇൻഡസ് ഗോയുടെ പ്രധാന പ്രത്യേകത. വ്യത്യസ്തമായ ആവശ്യങ്ങൾക്കനുസരിച്ച് വിശാലമായ വാഹനനിരയും ഒരുക്കിയിട്ടുണ്ട്. പ്രീമിയം ലക്ഷുറി വാഹനങ്ങൾ, എക്സിക്യൂട്ടീവ് സെഡാനുകൾ, എസ് യുവികൾ തുടങ്ങി വിവിധ കമ്പനികളുടെ കാറുകളും ഇൻഡസ് ഗോയിൽ ലഭ്യമാണ്. നിലവിൽ കേരളത്തില്‍ 40 കേന്ദ്രങ്ങളാണ് തുറന്നത്. വരും മാസങ്ങളിൽ ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ട്രാൻസ്പോർട്ട് കമ്മീഷണർ കെ പത്മകുമാർ സർവീസിന് തുടക്കം കുറിച്ചു. കേരളത്തിലെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇൻഡസ് ഗോ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ യാത്രികർക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാകും ഇൻഡസ് ഗോയുടെ സേവനം എന്ന് ഇൻഡസ് മോട്ടോഴ്സ് എം ഡി  അബ്ദുൾ വഹാബും വ്യക്തമാക്കി. 

loader