
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസി(എഫ് സി എ)ന്റെ ഐതിഹാസിക മോഡല്‍ ജീപ്പിന്‍റെ ആദ്യ ഇന്ത്യന്‍ നിര്‍മിത മോഡലായ ജീപ്പ് കോംപാസ് ഔദ്യോഗികമായി അവതരിപ്പിച്ചു. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെയാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും.
പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

റെനഗേഡ് പ്ലാറ്റ്‌ഫോമില്‍നിന്ന് അല്‍പ്പം മാറ്റത്തോടെയാണ് കോംപസിന്റെ വരവെങ്കിലും ഗ്രാന്റ് ചെറോക്കിയുമായി സാമ്യമുള്ളതാണ് രൂപം. 2 ലീറ്റര്‍ ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ മോഡലുകള്‍ ഉള്‍പ്പെടെ വിവിധ വകഭേദങ്ങള്‍ കോംപസിനുണ്ടാകും എന്നാണ് പ്രതീക്ഷ. മൂന്നു പെട്രോളും രണ്ടു ഡീസലുമടക്കം മൊത്തം അഞ്ച് എൻജിൻ സാധ്യതകളാണ് ആഗോളതലത്തിൽ കോംപസിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പെട്രോളും ഡീസലുമായി ഓരോ പവർട്രെയ്നും മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളുമാവും ലഭ്യമാവുക.
ഡീസൽ എഞ്ചിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉടനെയില്ല. പെട്രോളിന് 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് വേരിയന്റുമുണ്ട്. 350ന്യൂട്ടൺ മീറ്റർ ടോർക്ക് തരുന്ന ഈ എഞ്ചിൻ ഫിയറ്റിന്റെ മൾട്ടിജെറ്റ് എഞ്ചിൻ തന്നെയാണ്. 1750 ആർപിഎമ്മിൽ ടോർക്കിന്റെ ആവേശം പിൻബലമേകുന്ന ഈ എഞ്ചിൻ പെട്രോൾ എഞ്ചിന്റെ ഹരം സമ്മാനിക്കും.
ഫോർ ബൈ ഫോർ ഓഫ് റോഡ് ശേഷി, കിടയറ്റ ഓൺ റോഡ് ഡ്രൈവിങ് ഡൈനമിക്സ്, ഇന്ധനക്ഷമതയേറിയ പവർ ട്രെയ്ൻ, അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സഹിതമാണ് കോംപസിന്റെ വരവ്. സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ മുൻ — പിൻ സ്ട്രട്ട് സംവിധാനത്തിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നു. എസ് യു വി വിപണിയുടെ ഇടത്തട്ടിലുള്ളളവരെയാണ് കോംപസിലൂടെ കമ്പനി നോട്ടമിടുന്നത്.

പ്രീ ബുക്കിംഗ് തുടങ്ങിയതു മുതല്‍ വന്‍ ബുക്കിംഗാണ് കോംപസിന് ലഭിക്കുന്നത്. നിലവില്‍ ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡല്‍ എന്ന ഖ്യാതിയാണ് വരവിന് മുമ്പെ കുതിച്ചുയരാന്‍ ജീപ്പിനെ സഹായിച്ചത്.
പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന കോംപസുകള്‍ ആഭ്യന്തര വില്‍പനയ്ക്ക് പുറമേ ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ജീപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതോടെ ഹൈറ്റ് ഹാന്‍ഡ് ഡ്രൈവ് കോംപസിന്റെ നിര്‍മാണ ഹബ്ബുകളിലെന്നായി ഇന്ത്യ മാറും. ബി എം ഡബ്ല്യു എക്‌സ് വണ്‍, ഹ്യുണ്ടേയ് ട്യുസോണ്‍, ഹോണ്ട സി ആര്‍ – വി, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡേവര്‍, ഷെവര്‍ലെ ട്രെയ്ല്‍ ബ്ലേസര്‍, ഔഡി ക്യു ത്രീ തുടങ്ങിയവയോടാവും ഇന്ത്യന്‍ നരിത്തുകളില്‍ കോംപസിനു പോരടക്കേണ്ടി വരിക.

