ഈസ്റ്ററിന് കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വേസ്

ഈസ്റ്ററിന് പ്രത്യേക ഓഫറുമായി ജെറ്റ് എയര്‍വെയ്സ്. 30 ശതമാനം ഡിസ്കൗണ്ടാണ്‌ ജെറ്റ് എയര്‍വെയ്സ് വാഗ്ദനം. തെരഞ്ഞെടുത്ത ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കാണ് ഈ ഓഫര്‍. ആഭ്യന്തര യാത്രകള്‍ക്ക് ഏപ്രില്‍ രണ്ടു വരെയാണ് ബുക്കിംഗ് ഓഫര്‍.

ആഭ്യന്തര യാത്രാ ടിക്കറ്റിലെ ഓഫര്‍ പ്രീമിയര്‍, എക്കോണമി ക്ലാസുകളില്‍ ലഭ്യമാണ്. പ്രീമിയര്‍ ക്ലാസ് ടിക്കറ്റിനു 20 ശതമാനം ഡിസ്കൗണ്ടും എക്കോണമി ക്ലാസിനു 10 ശതമാനം ഡിസ്കൗണ്ടുമാണ് ലഭിക്കുക. ഓഫര്‍ ടിക്കറ്റ് മടക്കയാത്രയ്ക്കും ഉപയോഗിക്കാം.

ഓഫര്‍ തിയ്യതികളില്‍ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റ് സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള ഓഫര്‍ ടിക്കറ്റ് ബുക്കിംഗ് ഈ മാസം 30ന് ആരംഭിച്ചു. എന്നാല്‍ ഏതു ദിവസമാണ് ഓഫര്‍ അവസാനിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.