ട്രക്കിനിടയില്‍ നിന്നും ആ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

First Published 14, Apr 2018, 9:26 AM IST
Kids on Bicycle Nearly Hit by Truck Video
Highlights
  • ട്രക്കിനിടയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കുട്ടികള്‍
  • വീഡിയോ വൈറല്‍

അശ്രദ്ധമായി റോഡിലേക്കിറങ്ങുന്ന കുട്ടികള്‍ വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇങ്ങനെ സൈക്കിളുമായി റോഡിലേക്കിറങ്ങി ഒരു ട്രക്കിനു മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന രണ്ടു കുട്ടികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിയറ്റ്നാമിലാണ് സംഭവം. സൈക്കിളിലെത്തിയ കുട്ടികള്‍ റോഡരികില്‍ പാർക്ക് ചെയ്തിരിക്കുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം.

എതിരെ വേഗത്തിൽ വന്ന ട്രക്ക് പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് കുട്ടികള്‍ വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങാതെ രക്ഷപ്പെടാന്‍ കാരണം. തൊട്ടു പുറകേ വന്നൊരു വാഹനത്തിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

loader