ബൈക്കപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ
അമിതവേഗവും അശ്രദ്ധയും മൂലമുണ്ടാകുന്ന വാഹനാപകടങ്ങള്ക്ക് ഇന്ന് കണക്കും കൈയ്യുമില്ല. ഇത്തരം അപകടങ്ങളുടെ ഭീകരത നമുക്ക് മുന്നിലേക്ക് തുറന്നു തരാന് ഇന്ന് സിസിടിവികളുണ്ട്. അമിതവേഗവും അലക്ഷ്യമായി റോഡ് മുറിച്ചു കടക്കലുമൊക്കെ വരുത്തി വയ്ക്കുന്ന ദുരന്തങ്ങളുടെ ആഴം ഇത്തരം സിസിടിവി ദൃശ്യങ്ങള് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കോട്ടയം ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടവും ഇത്തരത്തിലൊന്നാണ്. ഈ ദൃശ്യങ്ങള് കാണുമ്പോള് ഇനിയെങ്കിലും ഒരല്പ്പം ശ്രദ്ധിക്കാമെന്ന് നമ്മളില് ചിലര്ക്കെങ്കിലും തോന്നിയേക്കാം.
ചങ്ങനാശേരി എം സി റോഡിലാണ് അപകടം. വളവില് വച്ച് അശ്രദ്ധമായ റോഡ് മുറിച്ചു കടക്കുന്ന ബൈക്ക് യാത്രികനെ വേഗത്തിൽ വന്ന കെ എസ് ആർ ടി സി ബസ് ഇടിച്ചു തെറിപ്പിക്കുന്നതാണ് വീഡിയോയില്. ബൈക്ക് യാത്രികന് നേര്രേഖയിലല്ല റോഡ് മുറിച്ചു കടക്കുന്നത്. ബൈക്ക് യാത്രക്കാരനെ ബസ് ഡ്രൈവർ കണ്ടില്ലെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നേര് രേഖയ്ക്ക് പകരം ചരിഞ്ഞ് വന്ന് റോഡ് മുറിച്ചു കടക്കുന്ന ബൈക്ക് യാത്രികന് ബസ് ഡ്രൈവറെ ആശയക്കുഴപ്പത്തിലാക്കിയെന്നും വ്യക്തം. മാത്രമല്ല മറ്റൊരു ബൈക്കും ഒരു ഓട്ടോറിക്ഷയും തലനാരിഴ്ക്ക് ബസിന്റെ മുന്നില് നിന്നും രക്ഷപ്പെടുന്നതും വീഡിയോയില് കാണാം.
