വരുന്നൂ, കെഎസ്ആർടിസിക്ക് 1.6 കോടിയുടെ ഇ ബസ് ബസ് ജൂൺ 18 മുതൽ ഓടിത്തുടങ്ങും.
അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് വരുന്നു. ഗോൾഡ് സ്റ്റോണ്‍, ഇൻഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡൽ ബസാണ് കെഎസ്ആർടിസി വാങ്ങയത്. 40 സീറ്റുകളുള്ള ബസിൽ വൈഫൈ, സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുണ്ടാകും. ബസ് ജൂൺ 18 മുതൽ ഓടിത്തുടങ്ങും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്.
മണിക്കൂറിൽ 80 കിലോമീറ്ററാണ് ഇ ബസിന്റെ പരമാവധി വേഗം. ഓരൊറ്റ ചാർജ്ജിങ്ങില്‍ 250 കിലോമീറ്റർ ഓടാം. 1.6 കോടിരൂപയാണ് ബസിന്റെ വില. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബസുകള്‍ വാടകയ്ക്കെടുത്താണ് ഓടുന്നത്. കണ്ടക്ടറെ കെഎസ്ആര്‍ടിസി നല്‍കും. അറ്റകുറ്റപ്പണി കമ്പനി ചെയ്യണം. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസിയുടെ ആലോചന.
ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡിന്റെ ബസുകളുടെ നിർമാണം. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്നുണ്ട്.
