തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയും കെ എസ് ആര്‍ ടി സി ബസ് യാത്രയും ഒരു വികാരമായി കാണുന്നവരാണ് മലയാളികളിലേറെയും. ആനവണ്ടിക്ക് ആരാധകരും കൂടുതലാണ്. കെ എസ് ആര്‍ ടി സി ബസിനെക്കുറിച്ചും ബസിലെ മനോഹരമായ യാത്രയെക്കുറിച്ചുമുള്ള വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ ഡ്രൈവര്‍ക്ക് കെ എസ് ആര്‍ ടി സി ബസ് നല്‍കിയ 'എട്ടിന്‍റെ പണി'യുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

ഹെയര്‍പ്പിന്‍ വളവില്‍ ബസ് വളയ്ക്കുന്നതിനിടെ റിവേഴ്സ് ഗിയറിടാന്‍ കഴിയാതെ വന്നതോടെയാണ് ‍ഡ്രൈവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ പണി കിട്ടിയത്. നിരവധി തവണ ശ്രമിച്ചെങ്കിലും റിവേഴ്സ് ഗിയറിടാന്‍ സാധിച്ചില്ല. ഇതോടെ കൊടുംവളവില്‍ ആനവണ്ടി നിശ്ചലമാകുകയായിരുന്നു.

വീഡിയോ-