നിലവിൽ രാജ്യത്തെ ഇരുപതോളം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ റെഡ് ബസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരം: ഓൺലൈൻ ബുക്കിംഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിംഗ് സേവന ദാതാക്കളായ റെഡ് ബസുമായി കരാർ ഒപ്പിട്ടു. ഇതോടെ യാത്രകാർക്ക് റെഡ് ബസ് ആപ്പിലൂടേയും വെബ് സൈറ്റിലൂടേയും കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
മെയ് 21 മുതൽ റെഡ് ബസിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാജ്യത്തെ ഇരുപതോളം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ റെഡ് ബസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
www.ksrtconline.com എന്ന വെബ്സൈറ്റിലൂടെ നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന മുഴുവൻ സേവനങ്ങളും ഇനി മുതൽ റെഡ് ബസിലും ലഭ്യമാവും. റെഡ് ബസുമായി സഹകരിക്കുന്നത് വഴി 'makemy trip', 'goibibo' സൈറ്റുകളിലൂടേയും ഇനി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
