Asianet News MalayalamAsianet News Malayalam

ഡ്യൂക്ക് 390 മോഡലുകളെ തിരികെ വിളിക്കുന്നു

  • ഡ്യൂക്ക് 390 മോഡലുകളെ കെടിഎം കമ്പനി തിരിച്ചുവിളിക്കുന്നു
  • നടപടി മണ്‍സൂണ്‍ കിറ്റ് നിര്‍ബന്ധമായി ഘടിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി
KTM Duke 390 Recalled In India For A Compulsory Monsoon Kit Fitment
Author
Trivandrum, First Published Aug 5, 2018, 9:10 AM IST

മണ്‍സൂണ്‍ കിറ്റ് നിര്‍ബന്ധമായി ഘടിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി ഡ്യൂക്ക് 390 മോഡലുകളെ കെടിഎം കമ്പനി തിരിച്ചുവിളിക്കുന്നു. 2017 മോഡലുകളെയാണ് തിരികെ വിളിക്കുന്നത്. 

ബൈക്കിന്‍റെ ഹെഡ്‌ലാമ്പ് വിറയല്‍ പരിഹരിക്കുന്നതിനും ഇസിയു ബ്രാക്കറ്റും പിന്‍ സീറ്റിലെ ബുഷിങ്ങുകളും മാറ്റലുമാണ് ലക്ഷ്യം. പിന്‍ സീറ്റ് ബുഷിങ്ങുകള്‍ മാറിയാല്‍ ടെയില്‍ലാമ്പില്‍ അനുഭവപ്പെടുന്ന അമിതഭാരം കുറയുമെന്നാണ് കമ്പനി കരുതുന്നത്.

ഇന്ധനച്ചോര്‍ച്ച, ഫ്യൂവല്‍ ഫില്‍ട്ടറുകളുടെ നിര്‍മ്മാണപ്പിഴവ്, ബാറ്ററി സംവിധാനങ്ങളിലെ പാകപ്പിഴവുകളെല്ലാം രണ്ടാംതലമുറ 390 ഡ്യൂക്കിന്റെ തുടക്കകാലത്തു ഉയര്‍ന്നുകേട്ട പരാതികളാണ്. തുടര്‍ന്ന്  കെടിഎം തന്നെ മുന്‍കൈയ്യെടുത്തു ഈ പരാതികളെല്ലാം പരിഹരിച്ചു.

നിലവിലുള്ള നിര്‍മ്മാണ തകരാര്‍ സൗജന്യമായി പരിഹരിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് രണ്ടാം തലമുറ 390 ഡ്യൂക്കിനെ കെടിഎം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2.40 ലക്ഷം രൂപയാണ് കെടിഎം 390 ഡ്യൂക്കിന് വിപണി വില.

Follow Us:
Download App:
  • android
  • ios