ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്റർ 4 കോടിയുടെ സൂപ്പർ കാറിനു സംഭവിച്ചത്

ബ്രേക്കിനു പകരം ആക്സിലേറ്റര്‍ ചവിട്ടയിതിനെ തുടര്‍ന്ന് നാലുകോടി രൂപവിലയുള്ള സൂപ്പര്‍കാര്‍ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. സംഭവത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ചിക്കാഗോയിലെ വെസ്റ്റ് ലൂപ്പിലാണ് സംഭവം.

പുത്തന്‍ ലംബോർഗിനി ഹുറാകാൻ സ്പൈഡറാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തിയപ്പോള്‍ കുതിച്ചു ചാടിയ സൂപ്പർ കാർ തൊട്ടടുത്ത് പാർക്ക് ചെയ്ത ഹോണ്ട സിവിക്കിന് അടിയിലേക്കാണ് ഇടിച്ചു കയറിയത്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കന്റുകള്‍ മാത്രം ആവശ്യമുള്ള സ്പൈഡറിന്‍റെ ഹൃദയം 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ്. ലംബോർഗിനിയുടെ സൂപ്പർ കാറായ ഹുറാകാന്റെ കൺവേർട്ടബളിൽ പതിപ്പാണിത്. പരമാവധി 610 ബി എച്ച് പി കരുത്തും 560 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ട്രാന്‍സ്മിഷന്‍.