കാറ്റിന്റെ വേഗതയില്‍ കുതിക്കാന്‍ കഴിവുള്ള സൂപ്പര്‍ ആഢംബര കാറാണ് ലംബോര്‍ഗിനി. കോടികള്‍ മുടക്കി ഇത്തരം കാറുകള്‍ വാങ്ങിക്കുന്നവരുടെ ഉദ്ദേശ്യം പെര്‍ഫോര്‍മെന്‍സ് ആസ്വദിക്കുക എന്നതാവും. എന്നാല്‍ കരുത്തനായ ലംബോര്‍ഗിനിയെ ഒരു സൈക്കിള്‍ ഓടി തോല്‍പ്പിച്ചാലോ? അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ജപ്പാനില്‍ നടന്നു.
ലംബോര്‍ഗിനിയുടെ ഹുറാകാനെ സൈക്കിളില്‍ പിന്തുടര്‍ന്ന് പിടിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു പൊലീസുകാരന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു.
ട്രാഫിക് നിയമം തെറ്റിച്ച് റോഡ് മറികടന്ന ലംബോര്‍ഗിനിയെ സൈക്കിളില്‍ പിന്തുടരുകയാണ് പൊലീസുകാരന്‍. പിന്നീട് കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം പൊലീസുകാരന്‍ സമീപം ചെന്ന് പിഴ ഈടാക്കുന്നതും വീഡിയോയില്‍ കാണാം.

