ആഡംബരവാഹന പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഒക്ടോബര്‍ 10 മുതല്‍ ഇന്ത്യയില്‍. ഹുറാകാൻ ഇവൊ കൂപ്പെയുടെ പിന്‍ഗാമിയായാണ് ഇവൊ സ്പൈഡര്‍ വിപണിയിലേക്ക് എത്തുന്നത്.

വെറും 3.1 സെക്കന്‍റ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത്തിലേക്ക് പറക്കാന്‍ ഇവൊ സ്പൈഡറിന് സാധിക്കുമെന്നത് ഇതിന്‍റെ പ്രത്യേകതയാണ്. 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, വി 10 എൻജിനാണ് സ്പൈഡറിന്‍റെ മറ്റൊരു പ്രത്യേകത. എന്നാല്‍ ഇവെ സ്പൈഡറിന്‍ ഇന്ത്യയിലെ വിലയെ സംബന്ധിച്ച് വിവരങ്ങളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.