Asianet News MalayalamAsianet News Malayalam

വരുന്നൂ ഇലക്ട്രിക്ക് കാറുകളുമായി ഡിയോണ്‍ എക്‌സ്

ഇലക്ട്രിക്ക് വാഹന മേഖലയിലെ അതികായരായ ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി ഒരു കമ്പനി. ലണ്ടനില്‍ നിന്നുള്ള ഡിയോണ്‍ എക്‌സ് എന്ന കമ്പനി ഇന്ത്യയില്‍ വൈദ്യുത എസ്‌യുവികള്‍ നിര്‍മ്മിച്ച് വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Laureti to drive in electric SUV DionX in India in 2021
Author
London, First Published Jan 14, 2019, 11:04 PM IST

ഇലക്ട്രിക്ക് വാഹന മേഖലയിലെ അതികായരായ ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി ഒരു കമ്പനി. ലണ്ടനില്‍ നിന്നുള്ള ഡിയോണ്‍ എക്‌സ് എന്ന കമ്പനി ഇന്ത്യയില്‍ വൈദ്യുത എസ്‌യുവികള്‍ നിര്‍മ്മിച്ച് വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൊററ്റി ഓട്ടോമൊട്ടീവ് കോര്‍പ്പറേഷനാണ് പുതിയ കാറായ ഡിയോണ്‍ എക്‌സ് എസ്‌യുവിയെ ഇന്ത്യയിലെത്തിക്കുന്നത്. ലൊററ്റിയുടെ ഏറ്റവും ഉയര്‍ന്ന ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഡിയോണ്‍ എക്‌സ്. ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍ ദൂരം ഡിയോണ്‍ എക്‌സ് ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്ത്യന്‍ വിപണിയില്‍ വിലകൂടിയ കാറുകളുടെ പട്ടികയിലാകും ലൊററ്റി ഡിയോണ്‍ എക്‌സ് ചേരുകയെന്നാണ് സൂചന. ഏകദേശം നാല്‍പ്പത് ലക്ഷം രൂപയോളം മോഡലിന് വില പ്രതീക്ഷിക്കാം. 

Follow Us:
Download App:
  • android
  • ios