നിറയെ ലോഡുമായി വന്ന ചരക്കു ലോറി ബൈക്ക് യാത്രികന്‍റെ മുകളിലേക്ക് മറിഞ്ഞു. തെക്കുപടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. ഈ സംഭവത്തിന്‍റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ട്രാഫിക് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ ആരെയും പേടിപ്പിക്കും. ഒരു ജംഗ്‍ഷനില്‍ വച്ച് വലതു വശത്തേക്ക് തിരിയാൻ ശ്രമിക്കുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിനു മുകളിലേക്കു മറിയുകയായിരുന്നു. മണലും കല്ലുകളും നിറച്ചു വന്ന ലോറിയിലെ ലോഡ് മുഴുവനായും ബൈക്കിന്റെ മേൽ മറിഞ്ഞു വീഴുന്നതും ലോറിയിലെ ടർപോളിൻ ഷീറ്റ് ബൈക്ക് യാത്രികന്‍റെ രക്ഷയ്ക്കെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
