എം സി റോഡിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നു (ഞായര്‍) രാവിലെ മുതല്‍ പുന:രാരംഭിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്ന പുതിയൊരു വാര്‍ത്ത കൂടിയുണ്ട്. റോഡ് ഗതാഗതവും സാധാരണ നിലയിലേക്ക് നീങ്ങുകയാണ് എന്നതാണ് അത്. 

പന്തളം ഭാഗത്തെ കുത്തൊഴുക്ക് കുറഞ്ഞതോടെ എം സി റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. എങ്കിലും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാത്രമെ തത്കാലം കടത്തിവിടൂ. തൃശ്ശൂര്‍ - കോഴിക്കോട് പാതയിലും ഗതാഗതം സാധാരണ നിലയിലായി. തെന്മല - കോട്ടവാസല്‍ റൂട്ടിലെയും ഗതാഗതം പുനഃസ്ഥാപിച്ചു.