10 സീറ്റര്‍ എയര്‍ക്രാഫ്റ്റിനെ നിര്‍മ്മിക്കാനൊരുങ്ങി മഹീന്ദ്ര എയറോസ്‌പേസ്. കേന്ദ്രസര്‍ക്കാരിന്റെ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കരുത്തുപകരാനാണ് മഹീന്ദ്രയുടെ തീരുമാനം. ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ വ്യോമയാന മന്ത്രാലയങ്ങളില്‍ നിന്നും 10 സീറ്റര്‍ സിംഗിള്‍ എന്‍ജിന്‍ ടര്‍ബന്‍ എയര്‍ക്രാഫ്റ്റ്, AIRVAN 10 അവതരിപ്പിക്കാനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു.
ഇനി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണ് മഹീന്ദ്ര എയറോസ്‌പേസ്. അനുമതി ലഭിച്ചാല്‍ ഉടന്‍ AIRVAN 10 വിമാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.
വിമാന നിര്‍മ്മിതിക്കുള്ള ഘടകങ്ങള്‍ക്കായി എയര്‍ബസ് SAS മായി മഹീന്ദ്ര നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു.
