മള്‍ട്ടി പര്‍പ്പസ് വാഹനശ്രേണിയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്നോവയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ കരുത്തരായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി യു 321 എന്ന വാഹനം മഹീന്ദ്ര അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്രയുടെ അമേരിക്കയിലെ സാങ്കേതിക വിഭാഗം രൂപകല്‍പ്പന ചെയ്ത വാഹനത്തിന് 1.6 ലിറ്റര്‍ ഫാല്‍ക്കണ്‍ എഞ്ചിനാവും കരുത്തേകുക. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹിയ എക്സ്പോയിലോ യു 321 അവതരിപ്പിക്കപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.