Asianet News MalayalamAsianet News Malayalam

ഇടിപ്പരീക്ഷയില്‍ മിന്നിത്തിളങ്ങി മഹീന്ദ്ര അള്‍ട്ടുറാസ്

അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഏഴ് സീറ്റര്‍ വാഹനം അള്‍ട്ടുറാസിന് രാജ്യാന്തര ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം. കൊറിയന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍ (K-NCAP) അഞ്ചു സ്റ്റാര്‍ തിളക്കമാണ് മോഡൽ നേടിയത്. 

Mahindra Alturas get five star in crash test
Author
Mumbai, First Published Nov 28, 2018, 9:51 PM IST

അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഏഴ് സീറ്റര്‍ വാഹനം അള്‍ട്ടുറാസിന് രാജ്യാന്തര ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം. കൊറിയന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍ (K-NCAP) അഞ്ചു സ്റ്റാര്‍ തിളക്കമാണ് മോഡൽ നേടിയത്.  K-NCAP-യുടെ ഭാഗമായി ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ്, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റ്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റ്, ബ്രേക്കിംഗ് ടെസ്റ്റ്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ടെസ്റ്റ്, സീറ്റ് സ്റ്റബിലിറ്റി ടെസ്റ്റ് എന്നിവയിൽ മഹീന്ദ്ര അള്‍ട്ടുറാസ് G4 വിജയിച്ചു.  രാജ്യാന്തര വിപണികളില്‍ ഇന്‍ഫേര്‍ണൊ എന്ന പേരില്‍ അറിയപ്പെടുന്ന അള്‍ട്ടുറാസ് G4 മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന മോഡലാണ്. 

2WD, 4WD എന്നീ രണ്ട് വകഭേദങ്ങളില്‍ നവംബര്‍ 24നാണ് അള്‍ട്ടുറാസ് ജി4 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 26.95 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ വില ആരംഭിക്കുന്നത്.  മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണ്‍ ആണ് അള്‍ട്ടുറാസ് എന്ന പേരില്‍ ഇന്ത്യയിൽ അവതരിച്ചത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് അള്‍ട്ടുറാസിന്റെ കണ്‍സെപ്റ്റ് മോഡലിനെ മഹീന്ദ്ര അവതരിപ്പിക്കുന്നത്.  

ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷനുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തില്‍ മുമ്പിലാണ് അള്‍ട്ടുറാസ്.  ബ്രേക്ക് അസിസ്റ്റ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ തുടങ്ങിയവയും വാഹനത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നു.

സാങ്യോങ്ങിന്റെ മുസൊ പിക് അപ് ട്രക്കിന് അടിത്തറയാവുന്ന അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീല്‍ ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമാണ് പുതിയ എസ് യു വിക്കും മഹീന്ദ്ര ഉപയോഗിക്കുന്നത്. 4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവുമാണ് G4 റെക്സ്റ്റണ്‍ എന്ന XUV700 ന്. 2,865 mm ആണ് വീല്‍ബേസ്. ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് XUV700 നുണ്ട്. 18 ഇഞ്ച് വലിപ്പമുള്ള 5 സ്പോക്ക് അലോയി വീലുകളും വലിയ റൂഫ് റെയിലും, ബാക്ക് സ്പോയിലറും എല്‍ഇഡി ടെയ്ല്‍ലാമ്പും അള്‍ട്ടുറാസിനുണ്ട്.

പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാണ് വാഹനം എത്തുന്നത്. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.  2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 2157 സിസിയില്‍ 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അള്‍ട്ടുറാസില്‍ ടുവീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് നല്‍കിയിരിക്കുന്നത്.  പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാണ് വാഹനം എത്തുന്നത്. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.  

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നിവര്‍ക്കൊപ്പം ഇസുസു എംയു-എക്‌സ്, മിസ്തുബുഷി പജേറൊ സ്‌പോര്‍ട്ട് തുടങ്ങിയവരും ഇന്ത്യന്‍ നിരത്തുകളില്‍ അല്‍ട്ടുറാസിന്റെ മുഖ്യ എതിരാളികളാണ്.
 

Follow Us:
Download App:
  • android
  • ios