Asianet News MalayalamAsianet News Malayalam

വാങ്ങണമെന്നില്ല; മഹീന്ദ്രയുടെ പുത്തന്‍ വാഹനങ്ങള്‍ ഇനി വാടകയ്ക്കും!

രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ വാഹനങ്ങള്‍ ഇനിമുതല്‍ വാങ്ങുക മാത്രമല്ല വാടകയ്ക്കുമെടുക്കാം. വാഹനങ്ങൾ ദീർഘകാലത്തേക്കു വാടകയ്ക്കു നൽകുന്ന പദ്ധതിയുമായിട്ടാണ് മഹീന്ദ്ര എത്തുന്നത്.  മഹീന്ദ്ര ലീസിങ് സ്‌കീം എന്നാണ് നിശ്ചിത തുക മാസാവസാനം അടച്ച് പ്രത്യേക കാലാവധിയിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുടെ പേര്. 

Mahindra and Mahindra Launches A New Leasing Scheme for SUVs
Author
Delhi, First Published Oct 13, 2018, 12:01 PM IST

ദില്ലി: രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ വാഹനങ്ങള്‍ ഇനിമുതല്‍ വാങ്ങുക മാത്രമല്ല വാടകയ്ക്കുമെടുക്കാം. വാഹനങ്ങൾ ദീർഘകാലത്തേക്കു വാടകയ്ക്കു നൽകുന്ന പദ്ധതിയുമായിട്ടാണ് മഹീന്ദ്ര എത്തുന്നത്.  മഹീന്ദ്ര ലീസിങ് സ്‌കീം എന്നാണ് നിശ്ചിത തുക മാസാവസാനം അടച്ച് പ്രത്യേക കാലാവധിയിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുടെ പേര്. 

ഒറിക്സ്, എ.എല്‍.ഡി. ഓട്ടോമോട്ടീവ് എന്നീ കമ്പനികളുമായി കൈകോര്‍ത്താണ് മഹീന്ദ്ര പദ്ധതി നടപ്പിലാക്കുന്നത്. എൻട്രി ലവൽ സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ  കെ യു വി 100, കോംപാക്ട് എസ് യു വിയായ ടി യു വി 300, എം പി വികളായ മരാസൊ, പ്രീമിയം എസ് യു വി എക്സ് യു വി 500 തുടങ്ങിയവ ഇങ്ങനെ  വാടകയ്ക്കെടുക്കാം. 

മോഡൽ അടിസ്ഥാനത്തിൽ പരമാവധി അഞ്ചു വർഷത്തേക്കു വരെ കാർ വാടയ്ക്കു നൽകാനാണു പ്രൊഫഷണലുകളെയും ചെറുകിട ബിസിനസുകാരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള പദ്ധതി. പ്രതിമാസം 13,499 രൂപ മുതല്‍ 32,999 രൂപ വരെ നല്‍കി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാം. 13,499 രൂപയാവും കെ യു വി 100 എൻ എക്സ് ടിയുടെ പ്രതിമാസ വാടക. എക്സ് യു വി 500നു പ്രതിമാസം  32,999 രൂപ  അടയ്ക്കേണ്ടി വരും. മറ്റു മോഡലുകളുടെ പ്രതിമാസ വാടക ഇതിന് ഇടയിലാവും. 

സര്‍വീസ്, മെയ്ന്റനന്‍സ് ചാര്‍ജുകളും ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള ചാര്‍ജുകളും ഉള്‍പ്പെടെയുള്ള തുകയാണിത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ മോഡലുകള്‍ മാറ്റി എടുക്കാം. തുടക്കത്തില്‍ ദില്ലി, മുംബൈ, ബെംഗളൂരൂ, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ലീസ് സേവനം ലഭിക്കുക. പിന്നീട് മറ്റ് 19 നഗരങ്ങളിലും സേവനം ലഭ്യമാകും.

Follow Us:
Download App:
  • android
  • ios