മുംബൈ: സാങ്കേതിക തകരാറു നിമിത്തം മഹീന്ദ്ര ആന്‍റ് മഹീന്ദ്ര നിരത്തിലിറക്കിയ ബൊലേറോ മാക്സി ട്രക്കുകളെ തിരികെ വിളിക്കുന്നു. ബൊലേറോ മാക്സി ട്രക് പ്ലസിനെയാണ് തിരികെ വിളിക്കുന്നത്.

ഫ്ലൂയിഡ് ഹോസിലെ തകരാറാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നതിനു കാരണം. 2016 സെപ്‍തംബറിനും ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ എത്രവാഹനങ്ങളെയാണ് തിരികെ വിളിക്കുന്നതെന്ന് വ്യക്തമല്ല.

ചെറുകിട വ്യാപാരമേഖലയില്‍ രാജ്യത്ത് ഏറെ പ്രിയമുള്ള വാഹനമാണ് മാക്സി ട്രക്കുകള്‍. 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ജ്ഡ് എഞ്ചിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. കഴിഞ്ഞ സെപ്‍തംബറില്‍ പുത്തന്‍ തലമുറ സ്‍കോര്‍പിയോകളെ സാങ്കേതിക തകരാറു കാരണം മഹീന്ദ്ര തിരികെ വിളിച്ചിരുന്നു.