2030 ഓടെ രാജ്യത്തെ നിരത്തില്‍ പൂര്‍ണമായും വൈദ്യുത വാഹനങ്ങളെന്ന ലക്ഷ്യവുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തില്‍ മിക്ക വാഹന നിര്‍മ്മാതാക്കളും അതിുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ മഹീന്ദ്രയുടെ ചെറു എസ്.യു.വി മോഡലായ KUV 100 ഇലക്ട്രിക് പതിപ്പിന്‍റെ പരീക്ഷണ ഓട്ടമാണ് വാഹനലോകത്തെ പുതിയ വാര്‍ത്തകളിലൊന്ന്.
വാഹനത്തിന്‍റെ ഇലക്ട്രിക്ക് പതിപ്പു പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അടുത്തിടെയാണ് കെയുവിയുടെ ഏറ്റവും പുതിയ ഫേസ്‌ലിഫ്റ്റായ കെയുവി 100 നെക്സ്റ്റ് മഹീന്ദ്ര അവതരിപ്പിച്ചത്. സ്‌പൈ ചിത്രങ്ങള്‍ പ്രകാരം കെയുവി 100 നെക്സ്റ്റില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും ഇലക്ട്രിക് പതിപ്പിനില്ല.
2018 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് കെയുവി മഹീന്ദ്ര ഔദ്യോഗികമായി അവതരിപ്പിക്കാനാണ് സാധ്യത. വാഹനത്തിന്റെ ഫീച്ചേഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അപ്പോള്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു. അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പന ആരംഭിക്കും. പാസഞ്ചര്‍ കാറുകളില്‍ മഹീന്ദ്രയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറാണിത്. e2o, eവെരിറ്റോ എന്നിവ നേരത്തെ കമ്പനി പുറത്തിറക്കിയിരുന്നു. XUV 500, സ്‌കോര്‍പിയോ എന്നിവയും ഇലക്ട്രിക് കരുത്തില്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര തയ്യാറെടുക്കുന്നതായണ് റിപ്പോര്‍ട്ടുകള്‍.
