മാരുതിക്ക് ഇരുട്ടടിയുമായി മഹീന്ദ്ര മഹീന്ദ്രയുടെ പുത്തന്‍ വാഹനം എക്സ് യു വി 300 ഉടൻ
യൂട്ടിലിറ്റി വെഹിക്കിള് സെഗ്മെന്റില് മാരുതി വിറ്റാര ബ്രെസയെ തകര്ക്കാന് മഹീന്ദ്ര. മഹീന്ദ്രയുടെ പുത്തന് വാഹനം എക്സ് യു വി 300 ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.

ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്യുവി 300നുണ്ടാകും. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്യുവി 300 ന്റെ വില. എസ്201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം വികസന ഘട്ടത്തിലെന്നാണ് റിപ്പോര്ട്ടുകള്.
